Wednesday, June 25, 2008

സ്ലീപ്പിംഗ് ബ്യൂട്ടി


ഇത് സ്ലീപ്പിംഗ് ബ്യൂട്ടിയാ. ഫേമസ് മുത്തശ്ശിക്കഥാനായിക. അച്ഛന്‍ പറയ്‌വാ ഇത് തവളകുമാരിയാണെന്ന്. മറ്റേ ഫ്രോഗ് പ്രിന്‍സിന്റെ പ്രിന്‍സി. ഈ അച്ഛനൊന്നും അറിയില്ല.

11 comments:

akberbooks said...

ഇനിയും വരട്ടെ

Sharu (Ansha Muneer) said...

കൊള്ളാല്ലോ സ്ലീപ്പിങ് ബ്യൂട്ടി

Kaithamullu said...

വര നന്നായി, രചനക്കുട്ടീ!
(സത്യാ മോളെ, അച്ഛനൊന്നും അറിയില്ല!)

OAB/ഒഎബി said...

മോളേ...അച്ചനെ നമുക്ക് വെളിച്ചത്ത് ചോറ് കൊടുത്ത്, ഇരുട്ടത്ത് കിടത്തണം കെട്ടൊ. ഇനിയും ചിത്രങ്ങള്‍ രചിക്കണെ രചന....നന്ദി.

ദിലീപ് വിശ്വനാഥ് said...

അച്ഛന്‍ പറയുന്നത് ശരിയല്ല.. രചനമോള്‍ ഇനിയും നന്നായി വരയ്ക്കൂ..

Artist B.Rajan said...

നന്നായിരിയ്ക്കുന്നു.
വര ശരിയ്ക്കു പഠിയ്കണം നമുക്ക്‌..പിന്നെ മോളുവരച്ച്‌ അച്ഛന്‍ പേരിടുന്നത്‌ ശരിയല്ല.(അച്ഛന്‍ ജനിച്ച്‌ പത്ത്‌ വയസ്സയപ്പോഴേ ടീവി പോലും കണ്ടുള്ളൂ, മോളുജനിച്ചപ്പോഴേ കണ്ടു തുടങ്ങിയില്ലേ.അതാ അങ്കിള്‍ പറഞ്ഞത്‌.)അങ്കിളിന്‌ പടങ്ങളും അച്ഛനിട്ട പേരുകളും കണ്ടപ്പോള്‍ മഹാഭാരതത്തിലെ ഭീമസേനനേയാണ്‌ ഓര്‍മ്മവന്നത്‌. കൗരവന്മാര്‍ ഭീമന്‌ കിടക്കാന്‍ നീളംകുറഞ്ഞ പായ യായിരുന്നു കൊടുത്തിരുന്നത്‌.എന്തിനാണെന്നോ? ഭീമന്‍ കിടക്കുമ്പോള്‍ കാലുകള്‍ പുറത്ത്‌ കിടക്കണം അത്രതന്നെ.കാലുകള്‍ പുറത്തായാല്‍ ശക്തികുറയും എന്നാ വിശ്വാ സം.ഭീമനുണ്ടോ വിടുന്നു.കാലകത്താക്കി തല പുറത്തിടും. ശക്തി ക്ഷയിക്കുകേം ഇല്ല.
ഇവിടെ മോള്‍ടെ പടങ്ങള്‍ അച്ഛനുണ്ടാക്കിയ പേരിനു പുറത്തേയ്ക്ക്‌ തലനീട്ടിക്കിടക്കുന്നുണ്ടല്ലോ..അച്ഛന്‍ മോള്‍ക്ക്‌ ശക്തികൂട്ടാനായിട്ടാ പേരിട്ടത്‌..പക്ഷേ സംഭവിച്ചതോ..

Areekkodan | അരീക്കോടന്‍ said...

ഇനിയും നന്നായി വരയ്ക്കൂ..

Unknown said...

കൊള്ളാം മോളെ നന്നായിട്ടുണ്ട് ഇനിയും വരക്കണം

Dinkan-ഡിങ്കന്‍ said...

മുത്തശ്ശിക്കഥകളിലെ സുന്ദരി/സുന്ദരന്‍ സങ്കല്‍പ്പങ്ങളെ കുറിച്ച് ചെറിയ ഒരഭിപ്രായം ഇവിടെയുണ്ട്. http://dinkan4u.blogspot.com/2008/06/blog-post_25.html

Unknown said...

കൊള്ളാം

അഗ്രജന്‍ said...

മിടുക്കി, വരച്ചതൊക്കെ അസ്സലായിട്ടുണ്ട് മോളു...